നിലമ്പൂർ:കേന്ദ്രസർക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കെ.എസ്.ഇ.ബി ജീവനക്കാരുടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ നിലമ്പൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടന്നു. എം.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബിജി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. .ഉണ്ണികൃഷ്ണൻ,പ്രശാന്ത് മോഹൻ, എൻ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നടന്ന പ്രതിഷേധ പരിപാടി സി.ഐ.ടി.യു പെരിന്തൽമണ്ണ ഏരിയാ ജോയിന്റ് സെക്രട്ടറി എം.ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ഭാരവാഹി സി.എ.സലീം അദ്ധ്യക്ഷനായി. എം.ഫിറോസ് ബാബു സ്വാഗതവും കെ.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. പി.കെ.പ്രദീപ് സംസാരിച്ചു. പി.സുന്ദരൻ, എ. സത്താർ ഹാജി, കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു, കെ.മോഹനൻ എന്നിവരും പങ്കെടുത്തു.