നിലമ്പൂർ: ബക്രീദുമായി ബന്ധപ്പെട്ട് മാർക്കറ്റുകളിലെ വിലനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് പൊതുവിതരണ വകുപ്പ്.
ലീഗൽ മെട്രോളജി വകുപ്പുമായി ചേർന്ന് നിലമ്പൂർ മത്സ്യമാംസ മാർക്കറ്റിൽ തിങ്കളാഴ്ച പരിശോധന നടന്നു. നിയമലംഘനം കണ്ടെത്തിയാൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ കെ.ഉണ്ണിക്കോമു പറഞ്ഞു .ടി.എസ്.ഒയെ കൂടാതെ റേഷനിംഗ് ഇൻസ്പെക്ടർ ടി.ശ്രീജു, പി.എ.സജി, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.അഭിലാഷ്, അസി.ഇൻസ്പെക്ടർ സി.പി.സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.