പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടുകുത്തിമലയിൽ പാത ശുചീകരണത്തിന്റെ അവസാന ഘട്ടം വൻ വിജയമാക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഒന്നാം ഘട്ടം. ഇന്നലെ കൊടുകുത്തി മലയിലെ വാച്ച്ടവർ വരെയുള്ള പാതയുടെ ഭാഗങ്ങളെല്ലാം വെട്ടി വൃത്തിയാക്കി. നജീബ് കാന്തപുരം എം.എൽ.എ, എം.വി.ഐ ഉമ്മർ, പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരും വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തു. യൂണിറ്റിലെ 25 ഓളം വരുന്ന ട്രോമാ കെയർ അംഗങ്ങളും പ്രവൃത്തിയിൽ പങ്കാളികളായി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി നൗഷാദലി പുത്തനങ്ങാടി എന്നിവർ നേതൃത്വം നൽകി.