മലപ്പുറം:പട്ടികജാതി ഫണ്ട് വെട്ടിപ്പ് ഉന്നത ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.പി.രവിചന്ദ്രൻ കാവനൂർ, ശങ്കരൻ, വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യൻ ,വാസു കോട്ടപ്പുറം ,ട്രഷറർ ശിവദാസൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. വേലായുധൻ, എ.പി.ഉണ്ണി എന്നിവർ പ്രസംഗിച്ചു