പെരിന്തൽമണ്ണ: മങ്കടയിലെ ആദ്യകാല ഫുട്ബാളറും മങ്കട ഗവ.എൽ.പി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ വൈദ്യർ മാഷ് എന്ന മഠത്തിൽതൊടി ഗോപാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: പ്രേമാവതി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ.എം.ജി.സിജിൻ (ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ, പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റൽ ), ലേഖ ( ഓഫീസ് അസി. ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് , മഞ്ചേരി) ,രേഖ (അദ്ധ്യാപിക അരീക്കോട് ജി.എച്ച്. എസ് ).
മരുമക്കൾ:ഡോ.വിനീത ( അസോസിയേറ്റ് പ്രൊഫ.കോഴിക്കോട് മെഡിക്കൽ കോളേജ്), പ്രവീൺ (അദ്ധ്യാപകൻ പരുവള്ളൂർ ജിഎച്ച്എസ്), ഷമേജ് (പൊതുമരാമത്ത് വകുപ്പ് എൻജിനീയർ കൊടുവള്ളി
)
വൈദ്യർ മാഷ് കേരളത്തിൽ അറിയപ്പെടുന്ന ഫുട്ബാളറായിരുന്നു. കോഴിക്കോട് യംഗ് ചലഞ്ചേഴ്സ്, എം.ആർ.സി വെല്ലിംഗ്ടൺ, പെരിന്തൽമണ്ണ കാദറലി, മങ്കട എഫ്.ആർ.സി തുടങ്ങിയ ടീമുകളുടെ പ്രധാന കളിക്കാരനായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.