lllkk

അ​രീ​ക്കോ​ട് ​:​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കി​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ല​സ് ​വ​ൺ​ ​സീ​റ്റി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​തു​ട​രു​ക​യാ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഫു​ൾ​ ​എ​ ​പ്ല​സ് ​ക​ര​സ്ഥ​മാ​ക്കി​യ​ ​ജി​ല്ല​യും​ ​ഇ​പ്രാ​വ​ശ്യം​ ​മ​ല​പ്പു​റ​മാ​ണ്.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫ​ലം​ ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​മ​ല​പ്പു​റ​ത്തെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​ള​രെ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​നേ​ടാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ്ല​സ് ​വ​ണ് ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഇ​പ്പോ​ഴും​ ​വേ​ണ്ട​ ​വി​ധ​ത്തി​ലു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​യി​ട്ടി​ല്ല.
ഇ​പ്രാ​വ​ശ്യം​ 99.3​ ​ശ​ത​മാ​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ച്ചി​ട്ടു​ള്ള​ത്.​ 75554​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ ​നേ​ടി.​ ​ഇ​തി​ൽ​ 38274​ ​പേ​ർ​ ​ആ​ൺ​കു​ട്ടി​ക​ളും​ 37280​ ​പേ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.​ 18970​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടി.
2020​ ​ൽ​ 98.82​ ​%​ ​ആ​യി​രു​ന്നു​ ​ജി​ല്ല​യി​ലെ​ ​വി​ജ​യം.​ ​വ​ർ​ഷം​തോ​റും​ ​വി​ജ​യ​ ​ശ​ത​മാ​ന​വും​ ​എ​പ്ല​സു​ക​ളു​ടെ​ ​എ​ണ്ണ​വും​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റു​ക​ളു​ടെ​ ​വ​ർ​ദ്ധ​ന​വി​ൽ​ ​കാ​ര്യ​മാ​യ​ ​ന​ട​പ​ടി​ക​ളൊ​ന്നും​ ​ഇ​തു​വ​രെ​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ ​നി​ര​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പു​ന​ർ​ ​മൂ​ല്യ​ ​നി​ർ​ണ്ണ​യ​ത്തി​ന് ​അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​പു​ന​ർ​ ​നി​ർ​ണ്ണ​യ​ ​റി​സ​ൾ​റ്റു​ക​ൾ​ ​വ​രു​മ്പോ​ൾ​ ​ഇ​നി​യും​ ​എ​പ്ല​സു​ക​ളു​ടെ​ ​എ​ണ്ണ​വും​ ​വി​ജ​യ​ ​ശ​ത​മാ​ന​വും​ ​വ​ർ​ദ്ധി​ച്ചേ​ക്കാം.​ ​സീ​റ്റ് ​ല​ഭി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ത​ന്നെ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​വി​ഷ​യ​മോ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​സ്കൂ​ളോ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​വി​ല്ല.​ ​പ​ല​പ്പോ​ഴും​ ​അ​ടു​ത്തു​ള്ള​ ​സ്കൂ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​കി​ട്ടാ​നും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​വാ​റു​ണ്ട്.​ ​എ​ ​പ്ള​സ് ​നേ​ടി​യ​വ​ർ​ക്കു​പോ​ലും​ ​ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​യാ​സം​ ​നേ​രി​ടു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ട്.

ഭാവി തുലാസിൽ

മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​ആ​കെ​ 248​ ​എ​ച്ച്.​എ​സ്.​എ​സു​ക​ളാ​ണ് ​ഉ​ള്ള​ത്.
85​ ​ഗ​വ.​ ​സ്‌​കൂ​ളു​ക​ളും​ 88​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളും​ 69​ ​അ​ൺ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളു​മാ​ണ് ​ഉ​ള്ള​ത്.
248​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ ​മെ​റി​റ്റ്,​ ​നോ​ൺ​ ​മെ​റി​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ആ​കെ​ 53,225​ ​സീ​റ്റു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.
പോളി,​ ഐ.ടി.ഐ,​ സ്വകാര്യഐ.ടി.ഐ എന്നിവ കഴിച്ചാലും 20000 ത്തോളം വിദ്യാർത്ഥികൾ പുറത്താവും

​പി.​കെ.​ ​അ​ബ്ദു​റ​ബ്ബ് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​യി​രു​ന്ന​ ​സ​മ​യ​ത്ത് 173​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​സ​മാ​ന​ ​രീ​തി​യി​ൽ​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​പ​രി​ഹാ​രം.​ ​നി​ല​വി​ലെ​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​നു​വ​ദി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കേ​ണ്ട​തു​ണ്ട്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​പ്ല​സു​ക​ൾ​ ​ഉ​ള്ള​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഗു​ണ​മേ​ന്മ​യേ​റി​യ​ ​വി​ദ്യാ​ഭ്യാ​സം​ ​കൊ​ടു​ക്ക​ണം.​ ​സ്‌​കോ​ൾ​ ​കേ​ര​ള​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ത് ​മ​ല​പ്പു​റ​ത്ത് ​നി​ന്നാ​ണ്.​ ​സ്‌​കോ​ൾ​ ​കേ​ര​ള​ ​വ​ഴി​ ​വി​ജ​യി​ക്കു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​ശ​ത​മാ​നം​ ​വെ​റും​ ​നാ​ൽ​പ​തു​മാ​ണ്.​ ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​ല്ലാം​ ​ഗു​ണ​മേ​ന്മ​യേ​റി​യ​ ​വി​ദ്യാ​ഭ്യാ​സം​ ​സ​ർ​ക്കാ​ർ​ ​ന​ൽ​ക​ണം.​
ടി​പി​ .​അ​ഷ്റ​ഫ​ലി
(​എം.​ ​എ​സ്.​ ​എ​ഫ് .​ ​ദേ​ശി​യ​ ​പ്ര​സി​ഡ​ന്റ്)