dddddddddd


പെ​രി​ന്ത​ൽ​മ​ണ്ണ​:​ 50​ ​രൂ​പ​ ​മു​ത​ൽ​ 200​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​മു​ദ്ര​പേ​പ്പ​റി​ന്റെ​ ​ക്ഷാ​മം​ ​മൂ​ലം​ ​വ​ല​ഞ്ഞ് ​ജ​നം.​ 500​ ​രൂ​പ​യു​ടെ​ ​മുദ്ര​പ​ത്രം​ ​വാ​ങ്ങി​ ​ആ​വ​ശ്യം​ ​നി​റ​വേ​റ്റ​ണ്ട​ ​ഗ​തി​കേ​ടാ​ണ് ​ജ​ന​ങ്ങ​ൾ​ക്ക്. ക്ഷാ​മം​ ​കാ​ര​ണം​ ​ഏ​റെ​യും​ ​ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് ​ക്ഷീ​ര​ ​ക​ർ​ഷ​ക​രാ​ണ്.​ ​കാ​ലി​ത്തീ​റ്റ​ ​സ​ബ്സി​ഡി​ക്കും​ ​പു​തി​യ​ ​കി​ടാ​രി​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​മ​റ്റും​ 200​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ​ത്ര​ത്തി​ന് ​പ​ക​രം​ 500​ ​രൂ​പ​യു​ടേ​ത് ​വാ​ങ്ങി​ ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​കാ​ർ​ഷി​ക​ ,​വ​ള​ ​സ​ബ്സി​ഡി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കേ​ണ്ട​വ​രും​ ​ഇ​തേ​ ​ഗ​തി​കേ​ടി​ലാ​ണ്.​ ​ആ​വ​ശ്യ​ത്തി​ന് ​ബ​സ് ​സ​ർ​വ്വീ​സ് ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​പ​ല​ ​ത​വ​ണ​ ​ഭീ​മ​മാ​യ​ ​സം​ഖ്യ​ ​ഓ​ട്ടോ​ക്കൂ​ലി​ ​ന​ൽ​കി​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​വെ​ണ്ട​ർ​മാ​രു​ടെ​ ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​ ​അ​വ​ശ​രാ​യി​രി​ക്കു​ക​യാ​ണ് ​പ​ല​ ​ക​ർ​ഷ​ക​രും​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ടം​ ​വേ​റേ​യും.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടും​ ​ക​ഷ്ട​പ്പാ​ടും​ ​കാ​ര​ണം​ ​വ​ല​യു​ന്നക​ർ​ഷ​ക​രു​ടെ ഈ​ ​ദു​ര​വ​സ്ഥ​യ്ക്ക് ​എ​ത്ര​യും​ ​വേ​ഗം​ ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.