പരപ്പനങ്ങാടി : നിറഞ്ഞു നിന്ന കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. ചെട്ടിപ്പടി കുപ്പിവളവിൽ വലിയകണ്ടത്തിൽ ഗണപതിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി വരെ കിണർ നിറഞ്ഞ് നിന്നിരുന്നു. ബുധനാഴ്ച രാവിലെ കിണറിലെ വെള്ളം പറ്റേ താണത്ചുറ്റുപാടം വെള്ളം നിറഞ്ഞുനിൽക്കുകയാണ് . ഒന്നു കൂടി മഴ കനത്താൽ വീട്ടിൽ വെള്ളം കയറുമെന്ന അവസ്ഥയിൽ നിൽക്കെയാണ് കിണറിലെ വെള്ളം അപ്രത്യക്ഷമായത്.
കുണ്ടൻ പാടംകീഴ്ചിറ പാടശേഖരങ്ങൾക്ക് തൊട്ടരികെയാണ് തെങ്ങു കയറ്റ തൊഴിലാളിയായ ഗണപതിയുടെ വീട് ഉള്ളത്. ചുറ്റുപാടും പാടത്തും കുളങ്ങളിലും കനത്ത മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്.