hhhh

എ​ട​പ്പാ​ൾ​:​ ​വൃ​ദ്ധ​ദ​മ്പ​തി​ക​ളെ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​ൻ​ ​അ​പ​മാ​നി​ച്ച​താ​യി​ ​പ​രാ​തി.​ ​ക​ണ്ട​ന​കം​ ​സ്വ​ദേ​ശി​ ​മ​ട​ത്തി​ൽ​ ​വ​ള​പ്പി​ൽ​ ​മു​ഹ​മ്മ​ദി​നെ​യും​ ​ഭാ​ര്യ​യെ​യു​മാ​ണ്ബാ​ങ്കി​ന്റെ​ ​കാ​ല​ടി​ ​ശാ​ഖ​യി​ലെ​ ​ക്യാ​ഷ് ​കൗ​ണ്ട​റി​ലെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​അ​പ​മാ​നി​ച്ച​ത്
.​പ​ണ​യ​ത്തി​ലു​ള്ള​ ​ആ​ഭ​ര​ണം​ ​എ​ടു​ക്കാ​ൻ​ ​ചെ​ന്ന​പ്പോ​ൾ​ ​നോ​ട്ടു​ക​ളി​ൽ​ 50​ന്റെ​യും​ 10​ ​ന്റെ​യും​ ​നോ​ട്ടു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​താ​ണ് ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​നെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.​ ​
ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​ൻ​ ​നോ​ട്ടു​കെ​ട്ടു​ക​ൾ​ ​മു​ഹ​മ്മ​ദി​ന്റെ​ ​മു​ഖ​ത്തേ​ക്കെ​റി​യു​ക​യും​ ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് ​മു​ഹ​മ്മ​ദ് ​ബോ​ധ​ര​ഹി​ത​നാ​യി. ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ ​ചേ​ർ​ന്ന് ​ഇ​യാ​ളെ​ ​ബാ​ങ്കി​ലെ​ ​ബെ​ഞ്ചി​ൽ​ ​കി​ട​ത്തി.​ ​വി​വ​ര​മ​റി​ഞ്ഞു​ ​ബ​ന്ധു​ക്ക​ളെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​ൻ​ ​മു​ങ്ങി​യ​താ​യി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.
ഇ​ത് ​സം​ബ​ന്ധി​ച്ച് ​ബാ​ങ്കി​ന്റെ​ ​മ​ല​പ്പു​റ​ത്തെ​ ​ഹെ​ഡ് ​ഓ​ഫീ​സി​ലും​ ​പൊ​ന്നാ​നി​ ​പൊ​ലീ​സി​ലും​ ​മു​ഹ​മ്മ​ദ് ​പ​രാ​തി​ ​ന​ൽ​കി