ggggg

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഭ​വ​ന​ഭേ​ദ​നം​ ​അ​ട​ക്കം​ ​നി​ര​വ​ധി​ ​മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ളെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കൊ​ട്ടാ​ര​ക്ക​ര​ ​ഏ​ഴു​കോ​ൺ​ ​സ്വ​ദേ​ശി​ ​അ​ഭി​രാ​ജ്(29​),​ ​കോ​ഴി​ക്കോ​ട് ​താ​മ​ര​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​മ​ണി​(36​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ​ ​ആ​ലി​പ്പ​റ​മ്പി​ൽ​ ​അ​ട​ച്ചി​ട്ട​ ​വീ​ടി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് 19​ ​പ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും​ 18,​​000​ ​രൂ​പ​യും​ ​ക​വ​ർ​ന്ന​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​യാ​ണ് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​കെ​ ​നൗ​ഷാ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​പി​ടി​കൂ​ടി​യ​ത്.​ ​ജൂ​ലൈ​ ​മാ​സം​ ​ഏ​ഴി​ന് ​പ​ട്ടാ​പ്പ​ക​ലാ​ണ് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ആ​ലി​പ്പ​റ​മ്പി​ലു​ള്ള​ ​അ​ട​ച്ചി​ട്ട​ ​വീ​ടി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​ഡോ​ഗ് ​സ്‌​ക്വാ​ഡും​ ​ഫിം​ഗ​ർ​ ​പ്രി​ന്റ് ​വി​ദ​ഗ്ദ്ധ​രും​ ​സ്ഥ​ല​ത്തെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ്ര​ദേ​ശ​ത്തെ​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​ന​ട​ത്തി​യ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തിൽപ്ര​തി​ക​ളെ​ക്കു​റി​ച് ​സൂ​ച​ന​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​വ​രെ​ ​നി​രീ​ക്ഷി​ച്ചു​ ​വ​രു​ന്ന​തി​നി​ടെ​ ​അ​ങ്ങാ​ടി​പ്പു​റം​ ​ഭാ​ഗ​ത്തേ​ക്ക് ​ബൈ​ക്കി​ൽ​ ​വ​രു​ന്ന​താ​യ​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​അ​ങ്ങാ​ടി​പ്പു​റ​ത്തു​നി​ന്നും​ ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.