തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങും. ആദ്യ മത്സരയിനമായ ഹാഫ് മാരത്തോൺ ഇന്നുരാവിലെ 6.30ന് വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് ഫ്ളാഗ് ഓഫ് ചെയ്യും. മറ്റു മത്സര ഇനങ്ങൾ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ 26 മുതൽ 28 വരെ നടത്തും. മുന്നൂറോളം കായിക താരങ്ങൾ മത്സരത്തിനുണ്ടാകും. പങ്കെടുക്കുന്നവർ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.