obit
മെഹബൂബ് മിലൻ

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം പുറത്തൂർ എ.വി.എസ് കടവിൽ നിന്ന് ഇന്നലെ പുലർച്ചെ കണ്ടെത്തി. എറണാകുളം ലുലു മാളിന് സമീപം താമസിക്കുന്ന കുട്ടി അഹമ്മദിന്റെ മകൻ മെഹബൂബ് മിലനാണ്(28) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് കുറ്റിപ്പുറം പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് യുവാവിന്റെ വിലാസം പൊലീസിന് ലഭിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കുറ്റിപ്പുറത്തെത്തി. മെഹ്ബൂബിന്റെ ബന്ധു പുറത്തൂരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അറക്കോണത്ത് നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തിരൂർ എസ്.ഐ അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.