vd-satheesan

കോട്ടയ്ക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. തട്ടിപ്പിനെ കുറിച്ച് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് മൂന്നുവർഷം മുമ്പേ അറിയാമായിരുന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സി.പി എം ശ്രമിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.