അരീക്കോട്: പുത്തലം പി.വി മൊയ്തീൻ കുട്ടി (86) നിര്യാതനായി. അരീക്കോട് പഞ്ചായത്ത് യൂത്ത്ലീഗ് പ്രഥമ പ്രസിഡന്റ്, കൊഴക്കോട്ടൂർ യൂണിറ്റ് മുസ്്ലിം ലീഗ് പ്രസിഡന്റ്, കൊഴക്കോട്ടൂർ നൂറുൽ ഹുദാ മദ്രസ സെക്രട്ടറി, മസ്ജിദ് തഖ്വ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുസ്്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുൻ കെ.എ.എൽ ചെയർമാനുമായ പി.വി മുഹമ്മദ് അരീക്കോട് സഹോദരനാണ്.
ഭാര്യ : പരേതയായ മറിയുമ്മ. മക്കൾ: ഫാത്തിമ, അബ്ദു സലാം, റുഖിയ (ജി.എൽ.പി.എസ് കിഴിശ്ശേരി), ഹുസൈൻ, അബ്ദു റഷീദ്, ഉബൈദുള്ള (സർവേയർ റീസർവേ ഓഫീസ് മഞ്ചേരി). മരുമക്കൾ: അലവിക്കുട്ടി, റൈഹാനത്ത്, ഇബ്രാഹിം കുട്ടി, റസീന, ഹഫ്സത്ത്, ഫെബിന.