kottakkal
കോട്ടക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടോദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കുന്നു.

കോട്ടക്കൽ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാധാരണക്കാർക്കും സഹായം ലഭ്യമാവുന്ന തരത്തിലേക്കും സഹകരണ ബാങ്കുകൾ പ്രവർത്തിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോട്ടക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു. കോട്ടക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.റഷീദ് അദ്ധ്യക്ഷത വഹിച്ചു. യു.എ.ബീരാൻ സാഹിബ് മെമ്മോറിയൽ ഓഡിറ്റോറിയം മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ ഉദ്ഘാടനം ചെയ്തു. സഹകരണ അഡീഷണൽ രജിസ്ട്രാർ ടി. മുഹമ്മദ് അഷ്‌റഫ് ഹെഡ് ഓഫീസ് ഉദ്ഘാടനവും നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഹനീഷയിൽ നിന്നും നിക്ഷേപം സ്വീകരിക്കലും നിർവഹിച്ചു. ഐ.എസ്.ഒ പ്രഖ്യാപനം തിരൂർ സഹകരണ സംഘം അസി.റജിസ്ട്രാർ എൻ. ജനാർദ്ദനനും നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായപ്പുറം, സെക്രട്ടറി വി. കോമു, നൗഷാദ് ബാബു അമരയിൽ, എം.അബ്ദുറഹിമൻ, സി.അബ്ദുൽ കരീം, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, ടി. കബീർ മാസ്റ്റർ, ഗോപിനാഥൻ, കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, കെ.എം.ഖലീൽ സംസാരിച്ചു.