sea


പ​ര​പ്പ​ന​ങ്ങാ​ടി :തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സ​ദ്ദാം ബീ​ച്ചിൽ ക​ടൽ​ഭി​ത്തി ഭാ​ഗി​ക​മാ​യി ത​കർ​ന്ന് വെ​ള്ളം ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ച്ചു . ഞാ​യ​റാ​ഴ്​ച രാ​ത്രി പെ​യ്​ത ശ​ക്ത​മാ​യ മ​ഴ​യിൽ തി​ര​മാ​ല​കൾ ആ​ഞ്ഞ​ടി​ച്ച് ക​ടൽ​ഭി​ത്തിയും മ​റി​ക​ട​ന്ന് ക​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു .ക​ഴി​ഞ്ഞ അ​ഞ്ചാ​റു വർ​ഷ​ങ്ങ​ളാ​യി ഈ മേ​ഖ​ല​യി​ലെ ക​ടൽ​ഭി​ത്തി മ​ണ്ണി​ന​ടി​യി​ലേ​ക്കു താ​ഴ്​ന്നു പോ​യി​രു​ന്നു . മ​റ്റി​ട​ങ്ങ​ളിൽ ക​ടൽ​ഭി​ത്തി പു​നർ നിർ​മ്മാ​ണം ന​ട​ന്നെ​ങ്കി​ലും ഈ ഭാ​ഗ​ത്തു ക​ഴി​ഞ്ഞ കു​റെ വർ​ഷ​ങ്ങ​ളാ​യി ഭി​ത്തി നിർ​മ്മാ​ണം ന​ട​ന്നി​രു​ന്നി​ല്ല .വർ​ഷാ​വർ​ഷം ഭി​ത്തി പു​നർ നിർ​മ്മാ​ണ ടെൻ​ഡർ ഇ​ടാ​റു​ണ്ടെ​ങ്കി​ലും എ​ടു​ക്കാൻ ആ​ളെ കി​ട്ടാ​ത്ത​തി​നാൽ ഫ​ണ്ട് ലാ​പ്​സാ​യി പോ​വു​ക​യാ​ണ് പ​തി​വ് . ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇവിടെ ആളുകൾ ഭീതിയിലാണ്.