പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിൽ കൊവിഡ് കഴിഞ്ഞ ദിവസം സെഞ്ച്വറി കടന്നു. തിങ്കളാഴ്ചയോടെ മൊത്തം 477 രോഗികൾ ആയി. കുട്ടികൾ 58, വൃദ്ധർ 44, ഗർഭിണികൾ 4 പേരും ഉൾപെടുന്നു. 6,10,20 വാർഡുകളിലാണ് വ്യാപനം രൂക്ഷം. 20 വാർഡിൽ 46 രോഗികളാണ് ഉള്ളത്. പുതിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ വ്യാപനം കൂടുമോയെന്ന ആശങ്ക ശക്തമാണ്. നിലവിൽ ഡി കാറ്റഗറിയിലാണ് പഞ്ചായത്ത്. വ്യാപനം കൂടുമ്പോഴും അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ഗതാഗത തിരക്ക് കൂടുകയാണ്. വാഹനങ്ങളുടെ നീണ്ട നിര പല സമയങ്ങളിലും ഇവിടെ അനുഭവപ്പെടാറുണ്ട്.