ചങ്ങരംകുളം: അയിലക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു. ഷൈൻ കോംപ്ലക്സിനു പിറകിലുള്ള കിണറാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ആൾമറയും മോട്ടർ ഷെഡും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നത്. കോട്ടമുക്ക് പുളിക്കത്തറ സുബിൻ
അഞ്ചു കൊല്ലം മുൻപ് രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് കിണർ നിർമ്മിച്ചത്. സമീപ പ്രദേശത്തെ കൃഷിക്കും കോംപ്ലക്സിലേക്കുള്ള ആവശ്യത്തിനും ഉപയോഗിച്ചിരുന്നത് ഈ കിണറാണ്.