vggg

മ​ല​പ്പു​റം: ജി​ല്ല​യിൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം പ്ര​തി​ദി​ന കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4,000 ക​ട​ന്നു. 60 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ജി​ല്ല​യിൽ നാ​ലാ​യി​ര​ത്തി​ന് മു​ക​ളിൽ വീ​ണ്ടും കൊ​വി​ഡ് കേ​സു​കൾ റി​പ്പോർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. മെ​യ് 27 ന് 4,212 പേർ​ക്കാ​യി​രു​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. സ​മ്പർ​ക്ക​ത്തി​ന്റെ തോ​ത് കു​റ​യ്ക്കാനും വേ​ഗ​ത്തിൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാനു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും കൂ​ടു​തൽ പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന​യ്​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ആ​രോ​ഗ്യ മേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന 11 പേർ​ക്കുൾ​പ്പ​ടെ 4,037 പേർ​ക്കാ​ണ് ചൊ​വ്വാ​ഴ്​ച (ജൂ​ലൈ 27) ജി​ല്ല​യിൽ കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 13.97 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. 3,925 പേർ​ക്ക് നേ​രി​ട്ടു​ള്ള സ​മ്പർ​ക്ക​ത്തി​ലൂ​ടെ​യും 40 പേർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ​. വി​ദേ​ശ​ത്ത് നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ 13 പേർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്നെ​ത്തി​യ 48 പേർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,214 പേ​രാ​ണ് ഇ​ന്നലെ ജി​ല്ല​യിൽ കോ​വി​ഡ് മു​ക്ത​രാ​യ​ത്.