vazh
മ​ങ്ക​ട പേ​ങ്ങാ​ട്ട് ഉ​ണ്ണി​കൃ​ഷ്​ണ​ന്റെ കൃ​ഷി​തോ​ട്ട​ത്തി​ലെ വാ​ഴ​യിൽ ക​ണ്ടെ​ത്തി​യ കു​മിൾ രോ​ഗം

പെ​രി​ന്തൽ​മ​ണ്ണ: വാ​ഴ​യിൽ അ​പൂർ​വ്വയി​നം കു​മി​ൾരോഗം ക​ണ്ടെ​ത്തി. സ്​ക്ലീ​റോ​ഷ്യം റോൾ​ഫ്​സി (Sclerotium rolfsii) എ​ന്ന ശാ​സ്​ത്രനാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന അ​പൂർ​വ കു​മിൾരോ​ഗ​മാ​ണ് മ​ല​പ്പു​റം മ​ങ്ക​ട​യി​ലെ പേ​ങ്ങാ​ട്ട് ഉ​ണ്ണി​കൃ​ഷ്​ണ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ പൂ​വൻ വാ​ഴ​യിൽ ക​ണ്ടെ​ത്തി​യ​ത്.

ചി​ല​ന്തിവ​ല പോ​ലെ കാ​ണ​പ്പെ​ട്ട ഭാ​ഗം പി​ന്നീ​ട് വ​ള​രു​ന്ന​ത് ശ്ര​ദ്ധ​യിൽ പെ​ട്ട​പ്പോൾ ഉ​ട​മ കൃ​ഷി ഓ​ഫീ​സർ​ക്ക് വാ​ഴ​ക്കു​ല​യു​ടെ ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്തു. തുടർന്നുള്ള ശാ​സ്​ത്രീ​യ നി​രീ​ക്ഷ​ണ​ത്തി​ലും പഠ​ന​ത്തി​ലു​മാ​ണ് സ്​ക്ലീ​റോ​ഷ്യം റോൾ​ഫ്​സി (Sclerotium rolfsii) എ​ന്ന ശാ​സ്​ത്രനാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന അ​പൂർ​വ കു​മിൾ രോ​ഗ​മാണിതെന്ന് ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷി ഓ​ഫീ​സർ​മാ​രാ​യ സ​മീർ മാ​മ്പ്ര​ത്തൊ​ടി (മ​ങ്ക​ട), അ​ഞ്​ജ​ലി (പൂ​ക്കോ​ട്ടൂർ) എ​ന്നി​വർ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ കാർ​ഷി​ക സർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സർ​മാ​രാ​യ സാ​ലി മാ​ത്യു ( രോ​ഗ​ശാ​സ്​ത്ര വി​ഭാ​ഗം), ബെ​റിൻ പ​ത്രോ​സ് (കീ​ട ശാ​സ്​ത്ര വി​ഭാ​ഗം), ര​ശ്​മി വി​ജ​രാ​ഘ​വൻ(രോ​ഗ ശാ​സ്​ത്ര വി​ഭാ​ഗം) എ​ന്നി​വ​രോ​ടൊ​പ്പം കെ.പി​സു​രേ​ഷ് (അ​സ്സി​റ്റന്റ് ഡ​യ​റ​ക്ടർ എ​ഫ്.ക്യു.സി.എൽ ,പ​ട്ടാ​മ്പി) എന്നിവരുൾപ്പെട്ട വി​ദ​ഗ്​ദ്ധരു​ടെ ടീമാണ് കു​മി​ളി​ന്റെ സാ​ന്നിദ്ധ്യ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

വാഴയിൽ ആദ്യം

പകരാതിരിക്കാൻ
മ​റ്റു വാ​ഴ​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാൻ കോ​പ്പർ ഓ​ക്സിക്‌​ളോ​റൈ​ഡോ കോ​പ്പർ ഹൈ​ഡ്രോ​ക്‌​സൈ​ഡോ വെ​ള്ള​ത്തിൽ ല​യി​പ്പി​ച്ചു ചു​വ​ട്ടിൽ ഒ​ഴി​ച്ച് കൊ​ടു​ക്കു​ന്ന​തും കു​മ്മാ​യം ഇ​ടു​ന്ന​തും ഫ​ല​പ്ര​ദ​മാ​ണ്.