തിരൂർ: മരം മുറിക്കേസിലെ പ്രതികളെ കുറ്റിപ്പുറം പാലത്തിന് സമീപത്തു വച്ച് ജീപ്പ് കുറുകെയിട്ട് തടഞ്ഞ് കസ്റ്റഡിയിലെടുത്തത് തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം. അമ്മ മരിച്ചതിനെ തുടർന്ന് വയനാട്ടിലേക്ക് പോകും വഴി പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് കാമറയിൽ ഇവരുടെ മുഖം പതിയുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഇവരെ പിന്തുടർന്നു. തിരൂർ ഡിവൈ.എസ്.പി കെ.എ.സുരേഷ്ബാബുവിന് വിവരവും നൽകി. തുടർന്നാണ് ഡിവൈഎസ്പിയും സംഘവും ഇവരെ റോഡിൽ തടഞ്ഞ് പിടികൂടിയത്.