മലപ്പുറം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റിനു മുൻപിൽ ഇന്ന് രാവിലെ 10ന് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി അറിയിച്ചു. നാളെ വൈകിട്ട് മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും