മലപ്പുറം: ഓണത്തിന്ക്ഷീരകര്ഷകര്ക്ക് പ്രത്യേകം തയ്യാറാക്കിയ എട്ട് ഉത്പന്നങ്ങള്‍ അടങ്ങിയ കോമ്പോ കിറ്റുമായി മില്‍മ. മലബാറിലെ ക്ഷീരസംഘങ്ങളിലൂടെയാണ് കോമ്പോ കിറ്റുകള്‍ വിപണനത്തിനെത്തുന്നത്. പാലട മിക്സ് -200 ഗ്രാം, സേമിയ പായസം മിക്സ്- 250ഗ്രാം, മില്‍മ ഗീ-100 ഗ്രാം, ഫാമിലി പേട-132 ഗ്രാം, ഗീ ബിസ്ക്കറ്റ്-144 ഗ്രാം, മില്‍മ ഡിലൈറ്റ്- 180 മില്ലി, ഗോള്‍ഡന്‍ മില്‍ക്ക്- 180 മില്ലി, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ്-25 ഗ്രാം എന്നിവയാണ് കോമ്പോ കിറ്റിലുളളത്. 406 രൂപ വിലവരുന്ന ഉത്പന്നങ്ങള്‍ 300 രൂപയ്ക്കാണ് കോമ്പോ കിറ്റിലൂടെ നല്‍കുന്നത്. കോമ്പോ കിറ്റുകള്‍ ആവശ്യമായ സംഘങ്ങള്‍ മുന്‍കൂട്ടി പാലക്കാട്, അട്ടപ്പാടി, പട്ടാമ്പി, മൂര്‍ക്കനാട്, നിലമ്പൂര്‍, കോഴിക്കോട്, വടകര, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പി ആൻഡ് ഐ ഓഫീസുകളുമായി ബന്ധപ്പെടണം.