പരപ്പനങ്ങാടി: പ്രദേശത്ത് ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ കൊവിഡ് പരിശോധന ക്യാമ്പുകൾ നടത്താൻ തീരുമാനം. 10 ലധികം കൊവിഡ് പോസിറ്റീവ് കേസുകളുള്ള പ്രദേശങ്ങളിൽ മൂന്ന് വാർഡുകൾക്ക് വീതം പ്രത്യേകം പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും കിടപ്പിലായ രോഗികൾക്കും ഇതര സംസ്ഥാനങ്ങളിൽ പഠനത്തിന് പോകുന്നവർക്കും വാക്സിൻ ലഭ്യമായാൽ ഉടൻ നൽകാനും കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇന്ന് പരപ്പനങ്ങാടി നഗരസഭ പരിധിയിലേക്ക് കൊവിഡ് വാക്സിൻ എത്തിയേക്കും. ലഭ്യമായ ഉടൻ വാക്സീൻ വിതരണം തുടങ്ങും. 10 ലധികം കൊവിഡ് പോസിററീവ് കേസുകളുള്ള ഗ്രാമീണ മേഖലകളിൽ മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന ക്യാമ്പുകൾ നടത്തുക