vvv

കു​റ്റി​പ്പു​റം : 1200ൽ 1200 മാർ​ക്കും വാങ്ങി ഇരട്ട സഹോദരിമാർ. മാ​റ​ഞ്ചേ​രി എച്ച്.എസ്.എസിലെ സ​യൻ​സ് വി​ദ്യാർ​ത്ഥി​നി​ക​ളാ​യ മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്ക് വ​ലി​യവീ​ട്ടിൽ വി​ജ​യ​ന്റെ​യും രു​ഗ്മി​ണി​യു​ടെ​യും മ​ക്ക​ളാ​യ വൃ​ന്ദ വി​ജ​യ​നും ന​ന്ദ വി​ജ​യ​നുമാണ് ഒരേ സമയം നൂറുശതമാനം വിജയം കൊയ്തത്.

പ​ത്താം ക്ലാ​സി​ലും ഇരുവരും മു​ഴു​വൻ വി​ഷ​യ​ങ്ങ​ളി​ലും എ പ്ല​സ് നേ​ടി​യി​രു​ന്നു.

പഠ​ന​ത്തിൽ മാ​ത്ര​മ​ല്ല, ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലും താരങ്ങളാണ് ഇവർ. ഹൈസ്​കൂൾ കാ​ലം മു​തൽ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ക​ണ്ണൂ​രിൽ ന​ട​ന്ന സം​സ്ഥാ​ന ശാ​സ്‌​ത്രോ​ത്സ​വ​ത്തിൽ മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. ന​ന്ദ ഫാ​ബ്രി​ക്ക് പെ​യിന്റിം​ഗി​ലും വൃ​ന്ദ ഹാൻ​ഡ് എം​ബ്രോ​യി​ഡ​റി​യി​ലും സം​സ്ഥാ​ന ത​ല​ത്തിൽ എ ഗ്രേ​ഡ് നേ​ടി. ഒൻ​പ​താം ക്ലാ​സ്​ മു​തൽ പ്ല​സ് വൺ വ​രെ തു​ടർ​ച്ച​യാ​യി എ ഗ്രേഡ് നിലനിറുത്തി. പൊ​ന്നാ​നി​ വി​ജ​യ​മാ​ത സ്​കൂളിൽ നിന്നാണ് എസ്.എസ്.എൽ.സിക്ക് വിജയിച്ചത്.

നീറ്റ് എൻട്രൻസിൽ ഒരു കൈനോക്കാനാണ് ഇരുവരുടെയും തീരുമാനം. കു​ട്ടി​ക​ളു​ടെ പി​താ​വ് വി​ജ​യൻ വി​ദേ​ശ​ത്തായി​രു​ന്നു. ഇ​പ്പോൾ നാ​ട്ടിൽ സ്ഥി​ര​താ​മ​സ​മാ​യി. മാ​താ​വ് രു​ഗ്മി​ണി കോ​ക്കൂർ ഗ​വ​. ടെ​ക്​നി​ക്കൽ ഹൈ​സ്​കൂൾ അ​ദ്ധ്യാ​പി​ക​യാ​ണ്‌.

കഠി​നാദ്ധ്വാ​ന​വും അദ്ധ്യാ​പ​ക​രു​ടെ​ പി​ന്തു​ണ​യുമാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് കു​ട്ടി​ക​ളു​ടെ അ​ച്ഛൻ വി​ജ​യ​ൻ പറയുന്നു. ഇരട്ടസഹോദരിമാർ ഇത്തരത്തിൽ മുഴുവൻ മാർക്കും വാങ്ങി ജയിക്കുന്നത് സംസ്ഥാനത്ത് തന്നെ അപൂർ‌വമായിരിക്കുമെന്ന് സയൻസ് അദ്ധ്യാപകൻ മനോജ് പറഞ്ഞു.