മലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച 3,679 പേർക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 16.11 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,779 പേർ വൈറസ് വിമുക്തരായി.
രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട് വൈറസ് ബാധിതരാകുന്നവർ വർദ്ധിക്കുന്ന സ്ഥിതി ജില്ലയിൽ തുടരുകയാണ്. ഇത്തരത്തിൽ 3,514 പേർക്കാണ് വ്യാഴാഴ്ച രോഗബാധയുണ്ടായത്. 48 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന 12 പേർക്കും വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 102 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,779 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 23,781 പേർ ചികിത്സയിലാണ്.