പെരിന്തൽമണ്ണ: നഗരസഭയ്ക്ക് മുന്നിൽ മനഴി സ്റ്റാൻഡ് റോഡിൽ ഗ്യാസ് ടാങ്കർ ചരക്കുലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. ഗ്യാസ് ടാങ്കറിന് കാര്യമായ കേടുപാടുകൾ സംഭവിക്കാതിരുന്നത് ആശ്വാസമായി. ഡ്രൈവർക്ക് കാലിന് പരിക്കുണ്ട്. മംഗലാപുരത്ത് നിന്നും സേലത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് ഇന്നലെ പുലർച്ചെ നാലോടെ അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ സജുകുമാറിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ മാരായ അബ്ദുൾ ജലീൽ, രഞ്ജിത്ത്, നിഷാദ്, സൈനുൽ ആബിദ്, അനീഷ്, ഹോംഗാർഡുമാരായ കുട്ടിക്കൃഷ്ണൻ, ടോബിതോമസ് എന്നിവരടങ്ങിയ സംഘം ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് സ്വദേശി കൃഷ്ണസ്വാമിയെ പുറത്തെടുത്തു. കാലിന് പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.