ffff


ച​​​ങ്ങ​​​രം​​​കു​​​ളം​:​ ​തൃ​​​ശൂ​ർ​ ​-​ ​മ​​​ല​​​പ്പു​​​റം​ ​ജി​​​ല്ലാ​ ​അ​​​തി​ർ​​​ത്തി​​​യാ​​​യ​ ​ക​​​ട​​​വ​​​ല്ലൂ​​​രി​ൽ​ ​നി​​​ന്നും​ 180​ ​കു​​​പ്പി​ ​വി​​​ദേ​​​ശ​ ​മ​​​ദ്യം​ ​എ​​​ക്‌​​​സൈ​​​സ് ​സം​​​ഘം​ ​പി​​​ടി​​​കൂ​​​ടി.​ ​മാ​​​ഹി​​​യി​ൽ​ ​നി​​​ന്നും​ ​തൃ​​​ശൂ​​​രി​​​ലേ​​​ക്ക് ​കാ​​​റി​ൽ​ ​ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ​മാ​​​ഹി​ ​സ്വ​​​ദേ​​​ശി​ ​രാ​​​ജേ​​​ഷി​​​നെ​ ​മ​ദ്യം​ ​സ​ഹി​തം​ ​പി​ടി​കൂ​ടി​യ​ത്.​
​തൃ​​​ശൂ​ർ​ ​എ​​​ക്‌​​​സൈ​​​സ് ​ഇ​ന്റ​​​ലി​​​ജ​ൻ​​​സി​​​ന്റെ​ ​ര​​​ഹ​​​സ്യ​ ​വി​​​വ​​​ര​​​ത്തി​​​ന്റെ​ ​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​ൽ​ ​ന​​​ട​​​ത്തി​​​യ​ ​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ​സ്വി​​​ഫ്​​റ്റ് ​കാ​​​റി​ൽ​ ​ഒ​​​ളി​​​പ്പി​​​ച്ച​ ​നി​​​ല​​​യി​​​ൽ​ 135​ ​ലി​​​റ്റ​ർ​ ​വ​​​രു​​​ന്ന​ ​മ​​​ദ്യം​ ​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​ ​ജി​​​ല്ല​​​യു​​​ടെ​ ​വി​​​വി​​​ധ​ ​ഭാ​​​ഗ​​​ങ്ങ​​​ളി​ൽ​ ​മാ​​​ഹി​ ​മ​​​ദ്യം​ ​കാ​​​റി​ൽ​ ​എ​​​ത്തി​​​ച്ചു​ ​കൊ​​​ടു​​​ക്കു​​​ന്ന​​​താ​​​യി​ ​എ​​​ക്‌​​​സൈ​​​സ് ​ഇ​ന്റ​​​ലി​​​ജ​ൻ​​​സി​​​ന് ​ര​​​ഹ​​​സ്യ​ ​വി​​​വ​​​രം​ ​ല​​​ഭി​​​ച്ചി​​​രു​​​ന്നു.​ ​ഓ​​​ണ​​​വി​​​പ​​​ണി​ ​ല​​​ക്ഷ്യം​ ​വ​ച്ച് ​മ​​​ദ്യം​ ​സ്റ്റോ​​​ക്ക് ​ചെ​​​യ്യാ​നാ​ണി​ത്.​ ​ഇ​​​തു​​​മാ​​​യി​ ​ബ​​​ന്ധ​​​പ്പെ​​​ട്ട് ​വ​​​രും​ ​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും​ ​പ​​​രി​​​ശോ​​​ധ​​​ന​ ​ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് ​എ​​​ക്‌​​​സൈ​​​സി​​​ന്റെ​ ​തീ​​​രു​​​മാ​​​നം.