vvvvv

അ​രീ​ക്കോ​ട് : ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ ഇ​നി കൊ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ​ന്നാൽ ഫുൾ ബ്രോ​സ്റ്റും ഒരു പ്ളേറ്റ് ഷ​വർ​മയും സ്വ​ന്ത​മാ​ക്കാം. ആന്റി​ജൻ ടെ​സ്റ്റ് വർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ്യാ​പാ​രി​ക​ളും ചേർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങൾ നൽ​കു​ക.

ആ​ദ്യ അ​ഞ്ചു ന​റു​ക്കു​കൾ​ക്ക് ഫുൾ ബ്രോ​സ്റ്റും അ​ടു​ത്ത അ​ഞ്ചു ന​റു​ക്കു​കൾ​ക്ക് ഷ​വർ​മ പ്ലേ​റ്റും നൽകും. രോ​ഗ​ല​ക്ഷ​ണ​ങ്ങൾ ഇ​ല്ലാ​ത്ത​വ​രി​ലും കൂ​ടു​തൽ പ​രി​ശോ​ധ​ന​കൾ ന​ട​ത്തും. രോ​ഗ​ല​ക്ഷ​ണ​ങ്ങൾ ഉ​ള്ള​വർ​ക്ക് പ്രത്യേക ക്യാ​മ്പ് സ​ജ്ജ​മാ​ണെ​ന്നും അ​രീ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാൻ​ഡിംഗ് ക​മ്മി​റ്റി ചെ​യർ​മാൻ നൗ​ഷർ ക​ല്ല​ട പ​റ​ഞ്ഞു.
അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ല​വിൽ ഡി കാ​റ്റ​ഗ​റി​യി​ലാ​ണ്. ടെ​സ്റ്റ് പോ​സി​റ്റീവി​റ്റി നി​ര​ക്ക് 16 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്.