aad

ചെ​റു​മു​ക്ക് : ചെ​റു​മു​ക്കിൽ നി​ന്നും ചെ​മ്മാ​ട് സി.കെ ന​ഗ​റി​ലേ​ക്ക് ആ​മ്പൽ പാ​ടം വ​ഴി മേൽ​പ്പാ​ല നിർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രി​ഡ്​ജ്​സ് അ​സി​സ്റ്റന്റ് എ​ൻജിനീ​യർ പി. മൊ​യ്​തീൻ കു​ട്ടി ( പാ​ലം വി​ഭാ​ഗം) സ്ഥ​ലം സ​ന്ദർശനം ന​ട​ത്തി . റിപ്പോർട്ട് ഉടൻ സർ​ക്കാ​രിലേ​ക്ക് സ​മർ​പ്പി​ക്കുമെ​ന്ന് അദ്ദേഹം പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ച്ചു. 12 മീ​റ്റർ വീ​തി​യി​ലാ​ണ് പാ​ല​ത്തി​ന്റെ നിർ​മ്മാ​ണമെ​ന്ന് അ​വർ അ​റി​യി​ച്ചു. ഉ​ട​മ​കൾ പാ​ല​ത്തി​നാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന മു​റയ്​ക്ക് പെ​ട്ടെന്ന് കാ​ര്യ​ങ്ങൾ നീങ്ങുമെന്ന് ഉ​ദ്യോ​ഗ​സ്ഥൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.
പ​ച്ചാ​യി കു​ഞ്ഞി​മു​ഹ​മ്മ​ദ്, വ​ലി​യ പി​ടി​യേ​ക്കൽ മ​ജീ​ദ്, വി.പി ഖാ​ദർ ഹാ​ജി, കാ​മ്പ്ര ഹ​നീ​ഫ ഹാ​ജി, പി പി ജാ​ഫർ, മു​സ്​ത​ഫ ചെ​റു​മു​ക്ക്, പി.കെ ഇ​സ്​മാ​യിൽ, ക​രു​മ്പിൽ ഖാ​ലി​ദ്, വി.പി ബ​ഷീർ, പൂ​ങ്കാ​യിൽ ല​ത്തീ​ഫ്, കെ. സ​ലാം,​ വി പി മു​ജീ​ബ്, പി പി മു​ഹ​മ്മ​ദാ​ലി, വി പി സി​ദ്ധി​ഖ്, ത​ണ്ടാ​ശ്ശേ​രി ഷാ​ജി തു​ട​ങ്ങി​യ​വർ എ​ൻജി​നീ​യർക്കൊ​പ്പം
ഉ​ണ്ടാ​യി​രു​ന്നു.