ppp


പെരിന്തൽമണ്ണ: നിയോജകമണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച കെ.പി.എം മുസ്തഫ ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട സ്‌പെഷ്യൽ തപാൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച അധികൃതരുടെ നടപടിക്കെതിരെയാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. എതിർ കക്ഷികൾക്ക് നോട്ടീസയക്കാനും ഉത്തരവായി.
പോളിംഗ് ഓഫീസർമാരുടെ ഡിക്ലറേഷൻ ഒപ്പില്ലാത്തതിനാൽ 347 ബാലറ്റുകൾ അസാധുവാക്കുകയായിരുന്നു. സീരിയൽ നമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നതായിരുന്നു പ്രധാന തർക്കം. 80 വയസു കഴിഞ്ഞവരുടെ വീടുകളിൽ പോയി ബാലറ്റ് നൽകി വോട്ടു ചെയ്യിച്ച പോളിംഗ് ഓഫീസർമാരുടെ അനാസ്ഥയാണിതെന്നും ഇത് വോട്ടറുടെ അപാകതകൊണ്ടല്ല സംഭവിച്ചതെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി.എന്നാൽ റിട്ടേണിംഗ് ഓഫീസർ ഇക്കാര്യം നിരസിച്ചു.
38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്.