tiger-attack-mannarkkad

മണ്ണാർക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തിൽ വെള്ളങ്ങര മുഹമ്മദിന്റെ മകൻ ഹുസൈന് (34) പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടിന് റബർ ടാപ്പിംഗിനിടെയാണ് സംഭവം. പുറത്തും തോളിലുമാണ് പരിക്ക്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കടുവ ഉൾക്കാട്ടിലേക്ക് ഓടിമറഞ്ഞു. ഹുസൈനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാലങ്ങളായി പുലി സാന്നിദ്ധ്യം പതിവാണ്.