ശ്രീകൃഷ്ണപുരം: ടി.കെ.ഡി സ്മാരക വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഓൺലൈനായി നടത്തി. സാഹിത്യകാരൻ ശ്രീകൃഷ്ണപുരം മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം.എം. സാവിത്രി അദ്ധ്യക്ഷയായി. കെ.എച്ച്. ശ്രീനിധി, ജി. പാർവണ, കെ.വി. ശബരീഷ്, അദ്യ ദേവദത്തൻ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി. ഗോപാലകൃഷ്ണൻ, കെ.എൻ. ബലരാമൻ, പി. ബാലസുബ്രഹ്മണ്യൻ, വി.കെ. ഉണ്ണിക്കൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.