പാലക്കാട്: ഇന്ധനവില വർധനവിനെതിരെയും പൊട്രോളിയം ഉത്പന്നങ്ങളുടെ വില ജി.എസ്.ടിക്ക് കീഴിലാക്കണമെന്നും ആവശ്യപ്പെട്ട് ഒലവക്കോട് പോസ്റ്റ് ഓഫീസിനു മുന്നിൽ കെ.പി.സി.സി ഗാന്ധിദർശൻ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി ഏടൂർ പ്ലാക്കീഴിൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, ജില്ലാ പ്രസിഡന്റ് പി.എസ്. മുരളീധരൻ, മുണ്ടൂർ രാജൻ, അസീസ്, ഹരിദാസ് കല്ലടിക്കോട്, പുരുഷോത്തമൻ പിരായിരി, പി. രാമദാസ്, ബി. വിജയകുമാർ, എം. ഇർഷാദ്, ഡി. അരുൺ എന്നിവർ സംസാരിച്ചു.