sndp
സ്വാമി പ്രകാശനന്ദയുടെ വിയോഗത്തെ തുടർന്ന് എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ സംസാരിക്കുന്നു.

ഒറ്റപ്പാലം: സ്വാമി പ്രകാശനന്ദയുടെ വിയോഗം ശിവഗിരിമഠത്തിനും എസ്.എൻ.ഡി.പിക്കും തീരാ നഷ്ടമാണെന്ന് എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ. ഗുരുദേവനിൽ നിന്ന് ശിഷ്യത്വം നേരിട്ട് സ്വീകരിക്കാൻ കഴിഞ്ഞ സന്യാസിശ്രേഷ്ഠരിലെ അവസാന കണ്ണിയെയാണ് പ്രകാശാനന്ദ സ്വാമിയുടെ സമാധിയിലൂടെ നഷ്ടമായത്. ഗുരുവിന്റെ സന്ദേശങ്ങൾ അതേപടി നടപ്പാക്കിയ മഹാശ്രേഷ്ഠനായിരുന്നു സ്വാമിയെന്നും വി.പി. ചന്ദ്രൻ പറഞ്ഞു. അനുശോചന യോഗത്തിൽ സെക്രട്ടറി സി.സി. ജയൻ, ബി. വിജയകുമാർ, കെ. ദാസൻ, ശിവശങ്കരൻ, യു. ഉള്ളേരി എന്നിവർ സംസാരിച്ചു.