പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് ശ്രീനാരായണ ഗുരുധർമ്മ പ്രചരണസഭ ശിവഗിരിമഠം സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പ്രചരണസഭ പ്രസിഡന്റ് കെ. രേവതി ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണാർജ്ജുനൻ, സി.എൻ. സുകുമാരൻ, കെ. അംബുജാക്ഷൻ, എം. കൃഷ്ണൻകുട്ടി, ദേവകി, സത്യഭാമ, കോമളം, വത്സല, ഇന്ദിര, സുഭദ്ര, ഷൈല, രമ, രുഗ്മണി, ദമയന്തി എന്നിവർ അനുശോചനം രേഖപ്പെടുത്തി.