mobile
വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ മൊബൈൽ ഫോൺ വിതരണം ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: വടവന്നൂർ പൊക്കുന്നി കെ.വി.എം.എം.യു.പി സ്‌കൂളിലെ അദ്ധ്യാപക കൂട്ടായ്മ ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത പത്ത് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ വിതരണോദ്ഘാടനം നിർവഹിച്ചു. എം. മധുസൂദനൻ അദ്ധ്യക്ഷനായി. സി. രജനി, എൻ. ധനലക്ഷ്മി, ബി. പത്മകുമാർ, ദിനേശ്, എം. ശാന്ത എന്നിവർ സംസാരിച്ചു.