kit
പാലക്കാട് രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൊവിഡ് പ്രതിരോധ കിറ്റും യൂണിഫോമും നൽകുന്നു.

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേനാ അംഗങ്ങൾക്ക് യൂണിഫോമും കൊവിഡ് പ്രതിരോധ കിറ്റും നൽകി. എം.എസ്.എസ് കോ- ഓർഡിനേറ്റർ എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ. ഉല്ലാസ് കുമാർ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹരിദാസ് മച്ചിങ്ങൽ, ഗീത, കെ. സന്തോഷ് കുമാർ, എം. വിജയഗോപാൽ, പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേന അംഗങ്ങളായ സാവിത്രി, ജയന്തി, ലക്ഷ്മി എന്നിവരെ ആദരിച്ചു.