വാളയാർ: മലബാർ സിമന്റ്സ് ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ പി.എസ്‌. ദേവിത, ജെ.എസ്. നന്ദന, പി.എസ്‌. ദേവാനി, അജയ്‌ഘോഷ്, പി.എസ്. നിവേദ എന്നിവർ സമ്മാനാർഹരായി. ലൈബ്രറി സെക്രട്ടറി പ്രജിത്ത് തോട്ടത്തിൽ, അനീഷ് കുമാർ, അബ്ദുൾ ഗഫൂർ, ദീപു, ജ്യോതി ദിവാകർ, ശ്രീകല എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.