പാലക്കാട്: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന ക്രൂരതക്കെതിരെ സിവിൽ സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പകൽപ്പന്ത സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, പ്രശോഭ് വത്സൻ, രതീഷ് പുതുശ്ശേരി, വിനോദ് ചേറാട്, സി. വിഷ്ണു, കെ. സദാംഹുസൈൻ, എസ്. ദീപക്, ഹക്കീം കൽമണ്ഡപം, എച്ച്. ബുഷ്റ എന്നിവർ സംസാരിച്ചു.