എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയൻ സൈബർ സേന അനുശോചിച്ചു
ആലത്തൂർ: ശിവഗിരിമഠം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയൻ അനുശോചന സമ്മേളനം നടത്തി. ഗുരുവിനെ കുറിച്ചും ദർശനങ്ങളെ കുറിച്ചും ആഴത്തിൽ പഠിക്കുകയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ദീർഘദർശിയായ സന്യാസി വര്യനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. യൂണിയൻ പ്രസിഡന്റ് എം. വിശ്വനാഥൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.ബി. അജിത്ത്, ബോർഡ് മെമ്പർമാരായ അമ്പാഴക്കുന്ന് പ്രഭാകരൻ, ആനന്ദ് തൊലീമ്പുഴ, പഞ്ചായത്ത് സമിതി അംഗം ശിവപ്രകാശ്, ആലത്തൂർ ശാഖാ പ്രസിഡന്റ് മണി ആലത്തൂർ, യൂത്ത് മൂവ്‌മെന്റ് കൺവീനർ പ്രണവ് ചൂർക്കുന്ന് എന്നിവർ സംസാരിച്ചു.
അനുശോചിച്ചു
മണ്ണൂർ: ശിവഗിരിമഠം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം മണ്ണൂർ ശാഖ അനുശോചിച്ചു.