ഒറ്റപ്പാലം: കോ- ഓപറേറ്റീവ് അർബൻ ബാങ്കിൽ വിദ്യാതരംഗിണി സ്മാർട്ട്ഫോൺ വായ്പയുടെ ഉദ്ഘാടനം അമ്പലപ്പാറ ശാഖയിൽ ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ നിർവഹിച്ചു. ബ്രാഞ്ച് മാനേജർ സി. നളിനി അദ്ധ്യക്ഷയായി. ബാങ്ക് സി.ഇ.ഒ കെ.പി. ശങ്കരനാരായണൻ, ബാങ്ക് ഡയറക്ടർ ഇ.എസ്. ശോഭ, ടി. നാരായണൻകുട്ടി, പി.എം. ജയകിഷൻ സംസാരിച്ചു.