പാലക്കാട്: മാധ്യമം ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ കേരള പത്ര പ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹയും സെക്രട്ടറി മധുസൂദനൻ കർത്തയും ആവശ്യപ്പെട്ടു.