kvves
ഇന്ത്യ ബുക്ക് ഓഫ് അവാർഡ്സ് അംഗീകാരം ലഭിച്ച സാഹിത്യ മഹേഷിനെ വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിള്ളി യൂണിറ്റ് നൽകിയ അനുമോദനം.

ചിറ്റൂർ: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അംഗീകാരം നേടിയ നല്ലേപ്പിള്ളിയിലെ രണ്ടര വയസുകാരിയായ സാഹിത്യ മഹേഷിനെ വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിള്ളി യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കമ്പിളിച്ചുങ്കം ഗണപതി മാസ്റ്ററുടെ പേരമകളാണ് സാഹിത്യ. ഏഷ്യ ബുക്ക് ഒഫ് അവാർഡിലേക്കുള്ള തയ്യാറെടുപ്പിലാണ് സാഹിത്യ. യൂണിറ്റ് ഭാരവാഹികളായ ഡി. രഘുനാഥൻ, വി. മോഹനൻ, കെ. അഹമ്മദ് ഷെരീഫ്, എ. ശിവദാസൻ. സി. പ്രഭാകരൻ, ടി.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.