ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകി. ബിപിൻ, സുജിത് എന്നിവർ ഫോണുകൾ പ്രധാനദ്ധ്യാപിക മിനിക്ക് കൈമാറി. അദ്ധ്യാപകരായ സജീന, സെന്തിൽ, മുരളി, തങ്കമ്മ എന്നിവർ പങ്കെടുത്തു.