പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസവിഭാഗം ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥികൾ പ്രൊജക്ട് വർക്കുകൾ ജൂലായ് 12, 13, 14 തീയതികളിൽ ഒലവക്കോട് കോ- ഓപറേറ്റീവ് കോളേജിൽ നൽകണം. എസ്.എൻ കോളേജ് ആലത്തൂർ, ഗവ. കോളേജ് ചിറ്റൂർ പരീക്ഷാ കേന്ദ്രങ്ങളായി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ 12നും മേഴ്സി കോളേജ്, മുണ്ടൂർ യുവക്ഷേത്ര പരീക്ഷാ കേന്ദ്രങ്ങളായ വിദ്യാർത്ഥികൾ 13ന് വിക്ടോറിയ കോളേജ്, നെന്മാറ എൻ.എസ്.എസ് കോളേജ് പരീക്ഷാ കേന്ദ്രങ്ങളായ വിദ്യാർത്ഥികൾ 14നുമാണ് സമർപ്പിക്കേണ്ടത്.

സർവകലാശാല തിരിച്ചറിയൽ കാർഡ്,, ആറാം സെമസ്റ്റർ പരീക്ഷാ ഹാൾടിക്കറ്റ് എന്നിവയുടെ പകർപ്പും, പ്രൊജക്ടുകളുടെ അക്‌നോളഡ്ജ്‌മെന്റിന്റെ രണ്ട് പകർപ്പും കൊണ്ടുവരണമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491- 2555551.