upaharam
കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ബെന്നി വർഗീസ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നൽകുന്നു.

ചിറ്റൂർ: വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി വർഗീസ് ഉപഹാരം സമർപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷിബു ജോൺ, എം. മുജീബ് റഹ്മാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേഷ് ലക്കിടി, സുദേവൻ നെന്മാറ എന്നിവർ പങ്കെടുത്തു. പത്ര പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ മന്ത്രിക്ക് നിവേദനവും നൽകി. പ്രാദേശിക പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.