ആലത്തൂർ: ശിവഗിരിമഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ ഗുരുധർമ്മ പ്രചരണസഭ തരൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പടുത്തി. യോഗത്തിൽ ജി.ഡി.പി.എസ് കേന്ദ്ര എക്സിക്യൂട്ടിവ് അംഗം വി. വിജയമോഹനൻ അദ്ധ്യക്ഷനായി. എം. മോഹൻകുമാർ, അഡ്വ. വി.വി.വിജയൻ, കെ.സി. കഞ്ചപ്പൻ എന്നിവർ പങ്കെടുത്തു.