പാലക്കാട്: കേന്ദ്രഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കിൽ നടപ്പിലാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്കായി ദിവസവേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നെന്മാറ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ ബി.കോം- ടാലി വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള 20നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നെന്മാറ ബ്ലോക്കിന്റെ പരിധിയിലുള്ള പഞ്ചായത്ത് സി.ഡി.എസ് ഓഫീസിൽ ജൂലായ് 18ന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.