പാലക്കാട് ദേശവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് നുണരാഷ്ട്രീയവും ന്യൂനപക്ഷ ധ്രുവീകരണവും പയറ്റിയതിന്റെ ഫലമായാണ് രണ്ടാം ഇടതു സർക്കാർ അധികാരത്തിലെത്തിയതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആദ്യ ബി.ജെ.പി പാലക്കാട് ജില്ലാ സമ്പൂർണ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെങ്കൊടി കൈയിൽ പിടിച്ചാൽ ഏതു ഹീനകൃത്യവും ചെയ്യാമെന്നതിന്റെ തെളിവാണ് വണ്ടി പെരിയാർ സംഭവം വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഇടതുഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാതായി. മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പിലുള്ള പിടി നഷ്ടമായെന്നും ക്വട്ടേഷൻ സംഘങ്ങളാണ് ഭരിക്കുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു, ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഹരിദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി. ജയൻ, അഡ്വ. ശാന്താദേവി, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, മേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.